വടക്കാഞ്ചേരി: ദീപാലങ്കാര പ്രഭയിൽ വടക്കാഞ്ചേരി നഗരസഭയും തട്ടകങ്ങളും പ്രകാശപൂരിതമായി. പതിവ് വഴി വിളക്കുകൾക്ക് പുറമെ ആറ് കിലോമീറ്റർ ദൂരം പാതയോരത്ത് താത്കാലിക വിളക്കുകളും ഒരുക്കിയിട്ടുണ്ട്. വടക്കാഞ്ചേരി മേൽപ്പാലം മുതൽ അകമല ബ്ലോക്ക് പഞ്ചായത്ത് പരിസരം വരെയും ചെറുതും വലുതുമായ റോഡുകളിൽ വിളക്കുകൾ സ്ഥാപിച്ചിട്ടുണ്ട്. പട്ടണങ്ങളിലെ വ്യാപാര സ്ഥാപനങ്ങൾ കെട്ടിട സമുച്ചയങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ ദീപാലങ്കാര പ്രഭയിലാണ്. വ്യാപാരികളും അഖിലേന്ത്യ പ്രദർശനക്കമ്മിറ്റിയും സഹകരിച്ചാണ് വൈദ്യുതി വിതാനം ഒരുക്കിയിട്ടുള്ളത്.