attappilli-palathil-thada
ആറ്റപ്പിള്ളി പാലത്തിൽ തടഞ്ഞുനിൽക്കുന്ന മരങ്ങളും മാലിന്യങ്ങളും

മറ്റത്തൂർ: ആറ്റപ്പിള്ളി പാലത്തിൽ തടഞ്ഞ മുഴുവൻ മരങ്ങളും മാറ്റണമെന്ന് യൂത്ത് കോൺഗ്രസ്. പ്രളയകാലത്ത് അടിഞ്ഞ മരങ്ങൾ നീക്കം ചെയ്‌തെങ്കിലും മുഴുവൻ മരങ്ങളും നീക്കിയിരുന്നില്ല. പിന്നീട് വന്ന മരങ്ങളും മറ്റു മാലിന്യങ്ങളും പാലത്തിൽ തടയുന്നതിന് ഇത് ഇടയാകുന്നുണ്ട്. ഇത് മഴക്കാലത്തിന് മുൻപ് എടുത്തുമാറ്റിയില്ലെങ്കിൽ മഴവെള്ളത്തിന്റെ ഒഴുക്ക് തടസപ്പെടും. പുഴയോരത്തെ താഴ്ന്ന പ്രദേശത്തുള്ളവരുടെ വീടുകളിൽ വെള്ളം കയറുന്നതിന് ഇടയാക്കും. മഴക്കാലമാകാൻ കാത്തുനിൽക്കാതെ ഉടൻ മരങ്ങൾ നീക്കം ചെയ്യണമെന്ന് യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിന്റോ പള്ളിപറമ്പൻ ആവശ്യപ്പെട്ടു.