school
നായരങ്ങാടി ഗവ.യു..പി സ്കൂളിലെ ക്ലാസ് റൂം-ലൈബ്രറി കെട്ടിടത്തിന്‌റെ ഉദ്ഘാടനം മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് നിർവ്വഹിക്കുന്നു

ചാലക്കുടി: പൊതുവിദ്യാഭ്യാസത്തിനു മാത്രമേ സമൂഹത്തിന് ഉത്തമ പൗരനെ സംഭാവന ചെയ്യാൻ കഴിയുകയുള്ളൂവെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ്. നായരങ്ങാടി ഗവ. യു.പി സ്‌കൂളിൽ പുതുതായി നിർമ്മിച്ച ക്ലാസ്മുറി ലൈബ്രറി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ഡി. ദേവസി എം.എൽ.എ ചടങ്ങിൽ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ഉഷ ശശിധരൻ, ജില്ലാ പഞ്ചായത്ത് അംഗം സിനി ജോൺ, ദിനേശൻ, സി.കെ. ശശി, കെ.എം. ശ്യാമള തുടങ്ങിയവർ പ്രസംഗിച്ചു.