തൃശൂർ : കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് പട്ടികജാതി - പട്ടികവർഗ സംവരണം നടപ്പിലാക്കുവാൻ ബാദ്ധ്യതയില്ലെന്നും, പ്രമോഷനിൽ സംവരണം മൗലിക അവകാശമല്ലെന്നുമുള്ള സുപ്രീം കോടതി വിധി പട്ടിക ജനവിഭാഗങ്ങളുടെ നിലനിൽപ്പിനെ തന്നെ ഗുരുതരമായി ബാധിക്കുന്നതാണെന്ന് കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി രക്ഷാധികാരി ടി.വി ബാബു പറഞ്ഞു.
കെ.പി.എം.എസ് 50 ാം വർഷികാഘോഷങ്ങളുടെ ഭാഗമായി തൃശൂർ യൂണിയൻ സമ്മേളനത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഈ വിധിക്കെതിരെ കേന്ദ്ര സർക്കാർ ഉടൻ തന്നെ പുന:പരിശോധനാ ഹർജി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് എ.ടി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. സിനിമാ താരം സന്തോഷ് .കെ ഉദ്ഘാടനം ചെയ്തു. കെ.ടി. ചന്ദ്രൻ, യുവജന വിഭാഗം സംസ്ഥാന പ്രസിഡന്റ് കെ.എസ് വിമൽ, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ രാധാകൃഷ്ണൻ, ജില്ലാ സെക്രട്ടറി സി.എ ശിവൻ, അജിത കൃഷ്ണൻ, ശോഭന ശിവദാസ്, എ.എ ദാസൻ, ജയ സുധ ശിവൻ, പി.ആർ സന്തോഷ്, ഒ.വി കാർത്ത്യായനി, ശിവാനന്ദൻ ചെറുശ്ശേരി തുടങ്ങിയവർ സംസാരിച്ചു...