തൃശൂർ: വെടിക്കെട്ട് സംബന്ധിച്ച് എക്‌സ്പ്ലോസീവ് വിഭാഗം നടത്തുന്ന മാറ്റങ്ങളിൽ കേരളത്തിന്റെ അവശ്യങ്ങൾ ബന്ധപ്പെട്ട വകുപ്പിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവമ്പാടി ദേവസ്വം കേന്ദ്രമന്ത്രി വി. മുരളീധരന് നിവേദനം നൽകി. കേരളത്തിൽ നടക്കുന്ന വെടിക്കെട്ടുകൾ പലതും ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമാണെന്നും ഇളവുകൾ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി എക്‌സപ്ലോസീവ് വിഭാഗത്തിന് പാറമേക്കാവ് തിരുവമ്പാടി ദേവസ്വങ്ങൾ നേരത്തെ നിവേദനം നൽകിയിരുന്നു. ഇതിന്റെ പകർപ്പ് കേന്ദ്രമന്ത്രിക്ക് നൽകി. ദേവസ്വം സെക്രട്ടറി പ്രൊഫ.എം.മാധവൻകുട്ടിയുടെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. 26 ന് ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ ഇരുദേവസ്വങ്ങളെയും പ്രതിനിധീകരിച്ച് ഒരാൾ പങ്കെടുക്കും.