charamam-mohndas

പഴുവിൽ: തപാൽ ആർ.എം.എസ് ജീവനക്കാരുടെ സംഘടനയായ എൻ.എഫ്.പി.ഇയുടെ മദ്ധ്യമേഖല പഠനക്യാമ്പിൽ സംസാരിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ് മരിച്ചു. ഇരിങ്ങാലക്കുട ഡിവിഷൻ ജി.ഡി.എസ് സെക്രട്ടറി പഴുവിൽ പേരോത്ത് പാറൻ മകൻ പി.പി മോഹൻദാസ് (61) ആണ് മരിച്ചത്. പഴുവിൽ പോസ്റ്റാഫീസിൽ ജി.ഡി.എസ് ജീവനക്കാരനാണ്. സംസക്കാരം ഇന്ന് രാവിലെ 10 ന് താന്ന്യം പഞ്ചായത്ത് ശ്മശാനത്തിൽ. ഭാര്യ: സുമന. മക്കൾ: ലിതിൻ, ഗ്രീഷ്മ, ലെനിൻ.