ഓട്ടോയിലുണ്ടായിരുന്ന രണ്ടു പേരടക്കം മൂന്നു പേർക്ക് പരിക്ക്
കയ്പമംഗലം: പെരിഞ്ഞനം പടിഞ്ഞാറ് താടിവളവിൽ നിയന്ത്രണം വിട്ട ഓട്ടോ വഴിയാത്രക്കാരുടെ ഇടയിൽ ഇടിച്ചു കയറി കാൽനടയാത്രികൻ മരിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ടു പേരടക്കം മൂന്നുപേർക്ക് പരിക്ക്. പെരിഞ്ഞനം വെസ്റ്റ് സ്വദേശി വലിയപറമ്പിൽ ശേഖരൻ മകൻ പ്രസന്നനാണ് (60) മരിച്ചത്. പെരിഞ്ഞനം സ്വദേശി ചാലുള്ളി സുധി (45), ഓട്ടോഡ്രൈവർ ഞാറക്കൽ സ്വദേശി പാണ്ടിശാലക്കൽ ചന്ദ്രൻ മകൻ ശരത് (35), മാതാവ് ശാന്ത (55) എന്നിവർക്കുമാണ് പരിക്കേറ്റത്.
ഇന്നലെ വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. നാട്ടികയിൽ നിന്ന് വിവാഹ ആവശ്യങ്ങളിൽ പങ്കെടുത്ത് മടങ്ങുന്ന സംഘം സഞ്ചരിച്ചിരുന്ന ഓട്ടോയാണ് അപകടത്തിൽപെട്ടത്. പരിക്കേറ്റവരെ ഉടൻ പെരിഞ്ഞനം ലൈഫ് ഗാർഡ് പ്രവർത്തകർ കയ്പമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രസന്നനെ അവിടെ നിന്ന് വിദഗ്ദ്ധ ചികിത്സയ്ക്കായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. ഓട്ടോ ഡ്രൈവർ മദ്യപിച്ചിരുന്നതാവാം അപകടത്തിന് കാരണം എന്ന് നാട്ടുകാർ പറഞ്ഞു. കയ്പമംഗലം പൊലീസ് സ്ഥലത്തെത്തി മേൽ നടപടി സ്വീകരിച്ചു. പ്രസന്നന്റെ ഭാര്യ: ഉദയ. മകൾ: ബ്ലെസി...