തൃശൂർ: സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ 90 ദിന തീവ്രയത്‌ന പരിപാടിയുടെ ഭാഗമായി 'നാളത്തെ കേരളം – ലഹരി മുക്ത നവകേരളം' എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനും യുവാക്കളിലും, വിദ്യാർത്ഥികളിലും കായിക ലഹരി വളർത്തുന്നതിനും ചേർപ്പ് എക്‌സൈസ് റേഞ്ചിന്റെ നേതൃത്വത്തിൽ വിമുക്തി ഷൂട്ട് ഔട്ട് മേള നടത്തി. അവിണിശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് സൂര്യ ഷോബി ഉദ്ഘാടനം ചെയ്തു. ചേർപ്പ് എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ആർ. സുബ്രഹ്മണ്യൻ അദ്ധ്യക്ഷനായി. അഞ്ചു പേർ അടങ്ങുന്ന 40 ടീമുകൾ പങ്കെടുത്തു. ചേർപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി. ആർ. സരള സമ്മാനദാനം നിർവഹിച്ചു. പാറളം പഞ്ചായത്ത് പ്രസിഡൻ്റ് സതീപ് ജോസഫ് അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ കെ.എ പ്രദീപ്, സുജിത സുനിൽ, യൂത്ത് കോ ഓർഡിനേറ്റർ പി.ഐ ഷമീർ, വിമുക്തി കോ ഓർഡിനേറ്റർ കെ.കെ രാജു പ്രസംഗിച്ചു. ചിറക്കൽ കടവ് ബോയ്‌സ് വിന്നേഴ്‌സ്, ഫോക്കസ് അക്കാഡമി റണേഴ്‌സ് ജേതാക്കളായി. ട്രോഫിയും കാഷ് പ്രൈസും നൽകി.