sndp
തെക്കേ തിരുത്ത-ആലമറ്റം-ചക്കാട്ടിക്കുന്ന് ശാഖയിലെ ഗുരുമന്ദിര സമർപ്പണ ചടങ്ങ്എസ്.എൻ.ഡി.പി.യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി ഉദ്‌ഘാടനം ചെയ്യുന്നു

മാള: ഗുരുദേവന്റെ ആശയങ്ങളെ ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും വളച്ചൊടിക്കുകയാണെന്ന് എസ്.എൻ.ഡി.പി യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. തെക്കേ തിരുത്ത- ആലമറ്റം - ചക്കാട്ടിക്കുന്ന് ഗുരുമന്ദിര സമർപ്പണ ചടങ്ങ് ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗുരുദേവൻ ദൈവമാണെന്ന് പറയാൻ ബുദ്ധിജീവികളും രാഷ്ട്രീയ നേതാക്കളും തയ്യാറാകുന്നില്ല. സത്യത്തെ വളച്ചൊടിക്കുന്നവർക്കെതിരെ ശബ്ദിക്കാൻ യോഗം മുൻ നേതാക്കൾ തയ്യാറാകാതിരുന്ന അവസ്ഥ മാറി. തുറന്നു പറയാൻ ഇന്നത്തെ നേതാക്കൾക്ക് മടിയും ഭയവും ഇല്ല. എസ്.എൻ.ഡി.പി യോഗം ജാതി സംഘടന തന്നെയാണെന്നും ഇക്കാര്യം തുറന്നു പറയാൻ മടിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

മഹാ ഗുരുദേവ പ്രതിഷ്ഠ നിർവഹിച്ച ശിവഗിരിമഠം സ്വാമി സച്ചിദാനന്ദ ഗുരുസന്ദേശം നൽകി. ശാഖ പ്രസിഡന്റ് കെ.എസ് വത്സൻ അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി യോഗം കൗൺസിലർ ബേബി റാം, മാള യൂണിയൻ കമ്മിറ്റി പ്രസിഡന്റ് പി.കെ സാബു, സെക്രട്ടറി സി.ഡി ശ്രീലാൽ, വൈസ് പ്രസിഡന്റ് രജീഷ് മാരിയ്ക്കൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. വിഗ്രഹ ശിൽപ്പി ബെന്നി പണിക്കർ, ക്ഷേത്ര ശിൽപ്പി ഉണ്ണിക്കൃഷ്ണൻ കുറുമശേരി എന്നിവരെ ആദരിച്ചു. യൂണിയൻ കമ്മിറ്റി കൗൺസിലർമാരായ ടി.ആർ സുബ്രൻ, അനിൽ കുണ്ടൂർ, സഹദേവൻ, പ്രദീപ് തറമേൽ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് ബദുരാജ്, സെക്രട്ടറി സിറിൾ ശാന്തി, ശാഖ സെക്രട്ടറി എം.എസ് സനൂപ്, വനിതാ സംഘം യൂണിയൻ കമ്മിറ്റി പ്രസിഡന്റ് ഇന്ദിര സുബ്രഹ്മണ്യൻ തുടങ്ങിയവർ സംസാരിച്ചു.