ചാവക്കാട്: ജീവകാരുണ്യ പ്രവർത്തന മേഖലകളിൽ സജീവ സാന്നിദ്ധ്യമായ സ്‌നേഹസ്പർശം ജീവകാരുണ്യ ട്രസ്റ്റിന്റെ രണ്ടാം വാർഷികാഘോഷം ടി.എൻ. പ്രതാപൻ എം.പി ഉദ്ഘാടനം ചെയ്തു. കെ.വി. അബ്ദുൾ ഖാദർ എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. കാൻസർ,വ്യക്ക രോഗം മൂലം കഷ്ടപ്പെടുന്ന നിർദ്ധനർക്ക് ധനസഹായ വിതരണം, ചികിത്സാ സഹായം, പെൻഷൻ വിതരണം എന്നിവ ഉണ്ടായി. വിവിധ മേഖലകളിൽ കഴിവു തെളിയിച്ച അലി ഫരീദ് തിരുവത്ര, മാദ്ധ്യമ പ്രവർത്തകനായ അബ്ദു ചേറ്റുവ തുടങ്ങിയവരെ എം.പി ആദരിച്ചു. പഠനത്തിൽ മുന്നാക്കം നിൽക്കുന്ന മണത്തല കാണംകോട്ട് എ.എൽ.പി സ്‌കൂൾ, മണത്തല ഗവ. ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ചാവക്കാട് തഹസിൽദാർ സി.എസ്. രാജേഷ് ട്രോഫികൾ വിതരണം ചെയ്തു. ചാവക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. മുസ്താഖ് അലി, മറ്റും ഉന്നത പ്രമുഖരും പരിപാടിയിൽ സംബന്ധിച്ചു. ട്രസ്റ്റ് ചെയർമാൻ കെ.വി. അലിക്കുട്ടി, ജനറൽ കൺവീനർ മുത്തു ഒരുമനയൂർ, ലൈല മജീദ്, എ.എസ്. രാജു മാസ്റ്റർ, എ.എം. കബീർ, ഷറഫുദീൻ മണത്തല, ഫൈസൽ കാനാംപുള്ളി, ഖാദർ എന്നിവർ സംസാരിച്ചു.