കൊടകര: തൊമ്മാനയിലുണ്ടായ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. ചെമ്പൂച്ചിറ ചിറ്റിയാന്‍ രാജന്റെ മകന്‍ ശരത്താണ് (29) മരിച്ചത്. സ്വകാര്യബസില്‍ കണ്ടക്ടര്‍ ആയിരുന്നു. ഇന്നലെ വൈകീട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി സ്‌കൂട്ടറും കാറുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടനെ ഇരിങ്ങാലക്കുട കോ ഓപറേറ്റീവ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: ശാന്ത. സഹോദരന്മാര്‍: ശരണ്‍, ശ്യാം. സംസ്‌കാരം നടത്തി...