കൊടുങ്ങല്ലൂർ: നഗരസഭാ കുടുംബശ്രീ നമ്പർ 1ലെ വനിതാ ഗ്രൂപ്പുകൾ ചേർന്ന് നിർമ്മിച്ച വിവിധ ഉത്പ്പന്നങ്ങളുടെ വിൽപ്പന കേന്ദ്രം നഗരസഭാ ഓഫീസിന് മുന്നിൽ ആരംഭിച്ചു. നഗരസഭാ ചെയർമാൻ കെ.ആർ. ജൈത്രൻ ഉദ്ഘാടനം ചെയ്തു. സി.ഡി.എസ് ചെയർപേഴ്സൻ ശ്രീദേവി തിലകൻ അദ്ധ്യക്ഷത വഹിച്ചു. വൈസ്ചെയർപേഴ്സൺ ഹണി പീതാംബരൻ മുഖ്യാതിഥിയായി. നഗരസഭാ കൗൺസിലർ പാർവതി സുകുമാരൻ ആദ്യ വിൽപ്പന നടത്തി. കുടുംബശ്രീയിലെ നൂറോളം വനിതകൾക്ക് നേരത്തെ വിവിധ ഉപഭോഗ ഉത്പ്പന്നങ്ങൾ നിർമ്മിക്കുന്നതിന് പരിശീലനം നൽകിയിരുന്നു. അങ്ങിനെ പരിശീലനം ലഭിച്ചവരാണ് വിൽപ്പന കേന്ദ്രത്തിൽ ഉത്പ്പന്നങ്ങളുടെ പ്രദർശനം നടത്തിയത്. വളരെ കുറഞ്ഞ വിലയിലാണ് വിൽപ്പന.