മാള: പൊയ്യ പഞ്ചായത്തിൽ ദുരന്ത നിവാരണ പദ്ധതി സെമിനാർ വി.ആർ. സുനിൽകുമാർ എം.എൽ.എ. ഉദ്‌ഘാടനം ചെയ്തു. സർക്കാർ നിർദേശപ്രകാരം ആദ്യമായി രൂപീകരിച്ച ദുരന്തനിവാരണ കർമ്മസമിതി അംഗങ്ങളേയും വാർഡ് തലത്തിലും ഗ്രാമപഞ്ചായത്ത് തലത്തിലും പരിശീലനം നൽകി തെരഞ്ഞെടുത്ത ദുരന്തനിവാരണ കമ്മിറ്റി അംഗങ്ങളേയും പങ്കെടുപ്പിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിജി വിനോദ് അദ്ധ്യക്ഷത വഹിച്ചു. സി.ബി. ഫ്രാൻസിസ്, പി.എം. അയ്യപ്പൻകുട്ടി, ഹെൻസി ഷാജു, സരോജ വേണുശങ്കർ, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി പി.കെ. സുജൻ എന്നിവർ സംസാരിച്ചു. കില ഫാക്കൽറ്റി അംഗം കെ.സി. ത്യാഗരാജൻ സെമിനാർ പ്രവർത്തനങ്ങൾ വിശദീകരിച്ചു.