ഒല്ലൂർ: വനവിഭവങ്ങൾ ശേഖരിക്കാൻ പോയ ഗൃഹനാഥൻ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭാര്യ തങ്ക അത്ഭുതകരമായി രക്ഷപെട്ടു. മാന്ദാമംഗലം സിംപോകുന്ന് കുണ്ടൂക്കാരൻ വീട്ടിൽ ദാമോദരനാണ് (67) മരിച്ചത്. ഞായറാഴ്ചയാണ് ഇരുവരും പുളിച്ചിക്കായ പറിക്കാൻ കാട്ടിലേക്കുപോയത്.

രാത്രി വനത്തിനുള്ളിൽ തങ്ങി. പിറ്റേന്ന് രാവിലെ ആനയുടെ ചിഹ്നം വിളി കേട്ട് ഓടിയപ്പോഴേക്കും ആന പിന്നിൽ നിന്ന് അടിക്കുകയായിരുന്നു. ആനയുടെ ആക്രമണം കണ്ടു ഒതുങ്ങി നിന്നതിനാൽ തങ്കയ്ക്ക് പരിക്കേറ്റില്ല. ആനയുടെ അടിയേറ്റു തത്ക്ഷണം ദാമോദരൻ മരിച്ചു. ഭാര്യ തങ്ക തിരികെ ഓടിവന്നു ഫോറസ്റ്റ് വാച്ചർമാരോട് വിവരങ്ങൾ പറയുകയായിരുന്നു. തങ്കയെ വീട്ടിലെത്തിച്ച് വാച്ചർമാർ മൃതദേഹത്തിന് കാവൽ നിന്നു. പോസ്റ്റ്‌മോർട്ടത്തിനുശേഷം മൃതദേഹം ഇന്ന് വീട്ടിൽ സംസ്‌കരിക്കും. മക്കൾ: ജയൻ, രാജൻ. മരുമക്കൾ: ശ്രീജ, അനിത.