ചാലക്കുടി: ഭക്ഷണം തേടിയുള്ള ആനകളുടെ കാടിറക്കത്തിൽ ജീവിതം തുലാസിലാടി നാട്ടുകാർ. അതിരപ്പിള്ളി, കോടശേരി പഞ്ചായത്തുകളുടെ മലയടിവാരത്തിലാണ് മറ്റ് മൃഗങ്ങൾക്കൊപ്പം ആനകളുടെ ശല്യവും രൂക്ഷമായത്. പെരിങ്ങൽക്കുത്ത്, മലക്കപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ ഇതിനകം നിരവധി വീടുകൾ തകർത്തു. വെട്ടിക്കുഴി, വെറ്റിലപ്പാറ, ചിക്ലായി, ചായ്പ്പൻകുഴി, പീലാർമുഴി എന്നിവിടങ്ങൾ ഇവയുടെ വിഹാര കേന്ദ്രങ്ങളാണ്. ആദ്യകാലങ്ങളിൽ തെങ്ങുകളാണ് ഇഷ്ടഭോജനമെങ്കിൽ ഇപ്പോൾ കണ്ണിൽ കണ്ടതെല്ലാം ഭക്ഷിക്കും. കവുങ്ങും വാഴകളും ചവിട്ടി മെതിക്കും. കശുമാവിനെ പോലും വെറുതെ വിടില്ല. പ്‌ളാന്റേഷൻ കോർപറേഷനിലെ എണ്ണപ്പനത്തോട്ടവും ഇവയുടെ മേച്ചിൽപ്പുറങ്ങളാണ്. പെരിങ്ങൽക്കുത്തു മുതൽ മലക്കപ്പാറ വരെയുള്ള റോഡിൽ പകൽ സമയത്തും ആനകളെ കാണാമെന്ന സ്ഥിതിയാണ്. വിനോദ സഞ്ചാരികൾ ഉൾപ്പെടെ പലരും ആനകളെക്കണ്ട് ഭയന്ന് ഓടിയ സംഭവങ്ങളുണ്ട്..

ആനകളെ നാട്ടിലെത്തിക്കുന്നത് ഈ പ്രശ്‌നങ്ങൾ

ഉൾക്കാട്ടിൽ വെള്ളമില്ലാത്തതിനാൽ പുഴ തേടിയെത്തുന്നു
പനയും ഈറ്റക്കാടുകളും വേനലിൽ കരിഞ്ഞുണങ്ങിയത്