കൊരട്ടി: ദേശീയപാതയിൽ പെരുമ്പിയിൽ കെ.എസ്.ആർ.ടി.സി ബസ്സിന് പിന്നിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു. പാലക്കാട് പുന്നപ്പാടം പുതിയപറമ്പിൽ മാത്തച്ചന്റെ മകൻ ജെയിംസ് (38) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം. കാക്കനാട് കമ്പനിയിൽ ജോലിക്കാരനായ ഇയാൾ വീട്ടിലേയ്ക്ക് പോകുംവഴി ദേശീയ പാതയിൽ നിർത്തിയിട്ട ബസ്സിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു.