കൊടുങ്ങല്ലൂർ: രണ്ടാം ഭാര്യയുമായി വഴക്കിട്ട ഭർത്താവ് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി മരിച്ചു. മേത്തല പറമ്പിക്കുളങ്ങരയിൽ താമസിക്കുന്ന പനപ്പറമ്പിൽ വിജീഷ് (45) ആണ് മരിച്ചത്.
മിനിഞ്ഞാന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഉടനെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രാത്രി 11 മണിയോടെ മരിച്ചു. ആദ്യ ഭാര്യയെയും രണ്ട് കുട്ടികളെയും ഒഴിവാക്കിയ വിജീഷ് ഒന്നര വർഷം മുമ്പാണ് രണ്ടാമത് വിവാഹം കഴിച്ചത്.