lpg-

കൊടുങ്ങല്ലൂർ: ഗ്യാസ് സിലിണ്ടറിൽ നിന്നും ചോർന്ന് അടുക്കളയിൽ തങ്ങി നിന്ന ഗ്യാസിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ വീട്ടമ്മ മരിച്ചു. കോട്ടപ്പുറം കോട്ടയിലുള്ള കൂളിയേടത്ത് ജെസ്റ്റിൻ ഭാര്യ ജോബി (38) ആണ് മരിച്ചത്. കഴിഞ്ഞ ഫെബ്രു.21ന് പുലർച്ചെ നാലോടെയാണ് അപകടം സംഭവിച്ചത്. പുലർച്ചെ ഉറക്കത്തിൽ നിന്നുണർന്നെണീറ്റ ഇവർ വീടിനകത്ത് ഗ്യാസ് മണം അനുഭവപ്പെട്ടതിനെ തുടർന്ന് അടുക്കളയിൽ എത്തി, ലൈറ്റ് ഇട്ടതാണ് അപകടത്തിന് കാരണമായത്. ലൈറ്റിട്ടതോടെ അകത്തു തങ്ങി നിന്നിരുന്ന ഗ്യാസ് തീ പിടിച്ചായിരുന്നു അപകടം. തൊണ്ണൂറ് ശതമാനത്തോളം പൊള്ളലേറ്റിരുന്ന ഇവരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി എട്ടരയോടെയാണ് മരണം സംഭവിച്ചത്. ഇന്ന് തുടർ നടപടികൾക്ക് ശേഷം സംസ്‌കാരം നടക്കും.