tailoring-machine-
ജനതാദൾ കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന യുവതികൾക്ക് തയ്യൽ മെഷീൻ വിതരണം ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ബഷീർ തൈവളപ്പിൽ നിർവഹിക്കുന്നു.

കയ്പംഗലം: ജനതാദൾ കയ്പമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിർദ്ധന യുവതികൾക്ക് തയ്യൽ മെഷീൻ വിതരണോദ്ഘാടനം ജനതാദൾ സംസ്ഥാന കമ്മിറ്റി അംഗം ബഷീർ തൈവളപ്പിൽ നിർവഹിച്ചു. പുതിയ വീട്ടിൽ അബ്ദുൽനാസർ ഭാര്യ ഷംലത്തിന് മെഷീൻ കൈമാറിയായിരുന്നു ഉദ്ഘാടനം. ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പവിത്രൻ, ആനന്ദൻ കൈതവളപ്പിൽ,​ രാജുലാൽ കാളമുറി, റഫീക്ക് ചിറക്കൽ എന്നിവർ സംസാരിച്ചു. നൂറോളം യുവതികൾക്കാണ് തയ്യൽ മെഷീൻ വിതരണം ചെയ്യുന്നത്.