കുറ്റിച്ചിറ: കുണ്ടുകുഴിപ്പാടം ശ്രീ അന്നപൂർണ്ണേശ്വരി ശ്രീഭദ്രകാളി മഹാക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം ഇന്ന്. രാവിലെ 5.30ന് ഗണപതിഹവനം, 6.30ന് ഉഷപൂജ, 8.30ന് തോറ്റംപാട്ട്,11ന് ശ്രീഭൂതബലി, ഉച്ചയ്ക്ക് 12ന് മഹാഅന്നദാനം, വൈകീട്ട് 5.30ന് ഉത്രട്ടാതി പൊങ്കാല, 6.30ന് ദീപാരാധന, 7.30ന് വലിയ ഗുരുതി, മംഗള പൂജ. ക്ഷേത്രച്ചടങ്ങുകൾക്ക് ക്ഷേത്രം മേൽശാന്തി സഹദേവൻ കത്രേഴത്ത് മുഖ്യകാർമ്മികത്വം വഹിക്കും.