തൃശൂർ: തൃശൂർ ഡി.സി.സി പ്രസിഡന്റിന്റെ നിയമനം നീണ്ടുപോകുന്നതിനെതിരെ പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിക്ക് ടി.എൻ പ്രതാപൻ എം.പി കത്ത് നൽകി.
എത്രയും പെട്ടെന്ന് തന്നെ ചുമതലയിൽ നിന്ന് ഒഴിവാക്കി പുതിയ ആളെ നിയമിക്കണമെന്ന് കത്തിൽ
പറയുന്നു. .പുതിയ പ്രസിഡന്റിനെ ഉടൻ നിയമിച്ചില്ലെങ്കിൽ പാർട്ടി പരിപാടികളിൽ നിന്ന് വിട്ടു നിൽക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഡി.സി.സി നേതൃയോഗം തീരുമാനമാനിച്ചിരുന്നു. കോഴിക്കോട് ഡി.സി.സി പ്രസിഡന്റിന്റെ നിയമനത്തിൽ എ ഗ്രൂപ്പിലുണ്ടായ ഭിന്നതയുടെ പേരിലാണ് തൃശൂരിലെ നിയമനം നീണ്ടുപോകുന്നത്. കോഴിക്കോട് ഡി.സി.സി പ്രസിഡന്റായി എ ഗ്രൂപ്പ് നോമിനി യു. രാജീവനെ തീരുമാനിച്ചതിനെതിരെ പ്രമുഖ എ ഗ്രൂപ്പ് നേതാവ് കെ.സി അബു ഹൈക്കമാൻഡിന് പരാതി നൽകിയിരുന്നു.