കയ്പമംഗലം: സ്‌കൂളിന് സമീപത്തെ ഭീമൻ കടന്നൽക്കൂട് ഭീഷണിയുയർത്തുന്നു. എടത്തിരുത്തി സൗത്ത് എസ്.എൻ.വി.എൽ.പി സ്‌കൂളിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കടന്നൽക്കൂടാണ് വിദ്യാർത്ഥികൾക്കും നാട്ടുകാർക്കും ഭീക്ഷണിയാകുന്നത്. കാട് പിടിച്ച് കിടക്കുന്ന സ്ഥലത്തെ കൊന്നത്തറിയിലാണ് രണ്ടര അടി നീളത്തിൽ കടന്നൽ കൂടുള്ളത്. പകൽ സമയങ്ങളിൽ പക്ഷികൾ വന്ന് കൊത്തി കടന്നലുകളിളകിയാൽ കുട്ടികളെ ആക്രമിക്കുമെന്ന ഭീതിയിലാണ് അദ്ധ്യാപകരും രക്ഷിതാക്കളും. എത്രയും പെട്ടെന്ന് കടന്നൽകൂട് നശിപ്പിക്കാൻ നടപടി സ്വീകരിക്കണമെന്ന് സ്‌കൂൾ അധികൃതർ ആവശ്യപ്പെട്ടു.