ആളൂർ: കല്ലേറ്റുംകര ഇരിഞ്ഞാടപ്പിള്ളി ചെങ്ങുംകാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം മാർച്ച് ഒന്നിന് ആഘോഷിക്കും. 29ന് വൈകീട്ട് 6.30ന് കലാസന്ധ്യ കലാപരിപാടി ചോറ്റാനിക്കര മുൻ മേൽശാന്തി ഇ.കെ. പുരുഷോത്തമൻ നമ്പൂതിരി ഭദ്രദീപം തെളിക്കും. എം. പത്മാനാഭൻ നായർ അദ്ധ്യക്ഷനാകും.

മാർച്ച് ഒന്നിന് ക്ഷേത്രച്ചടങ്ങുകൾക്ക് ശേഷം ഉച്ചയ്ക്ക് രണ്ടിന് കാഴ്ചശീവേലി, 2.15ന് പഞ്ചവാദ്യം, 4.30ന് പാണ്ടിമേളം, 6.30ന് നിറമാല ചുറ്റുവിളക്ക് തുടർന്ന് നാൽപാദം, അത്താഴപൂജ, കേളി, പറ്റ്, ഏഴിന് വർണ്ണമഴ, രാത്രി എട്ടിന് ഭക്തിഗാനമേള. മധുരപുറം കണ്ണൻ തിടമ്പേറ്റുമെന്ന് ഭാരവാഹികൾ അറിയിച്ചു.