കയ്പമംഗലം: കോൺഗ്രസ് നേതാവായിരുന്ന കയ്പമംഗലം വഞ്ചിപ്പുര ബീച്ച് കൈതവളപ്പിൽ ദാമോദരൻ മകൻ കെ.ഡി നീലാംബരൻ (74) നിര്യാതനായി. കെ.എസ്.യു ജില്ലാ സെക്രട്ടറി, കോൺഗ്രസ് കയ്പമംഗലം മണ്ഡലം പ്രസിഡന്റ്, നാട്ടിക ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ്, കയ്പമംഗലം മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം പ്രസിഡന്റ്, സി.ആർ.ഇസഡ് ജില്ലാ കമ്മിറ്റിയംഗം, കയ്പമംഗലം ഗവ. ഫിഷറീസ് സ്‌കൂൾ പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: ബേബി. മക്കൾ: വിപിൻ, വിനീത്. മരുമകൾ: ആതിര. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ നടക്കും.