കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂരിനെ ഒരു സാംസ്കാരിക കേന്ദ്രമാക്കി മാറ്റുന്നതിന് സമഗ്ര പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പിലാക്കാൻ നഗരസഭ തയ്യാറായാൽ സർക്കാരിന്റെ സഹായം ലഭ്യമാക്കുമെന്ന് അഡ്വ.വി.ആർ. സുനിൽകുമാർ എം.എൽ.എ പറഞ്ഞു. നഗരസഭയുടെ അടുത്ത വർഷത്തെ പദ്ധതി രേഖ രൂപീകരിക്കുന്നതിനുള്ള വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ കെ.ആർ. ജൈത്രൻ അദ്ധ്യക്ഷതവഹിച്ചു. വികസനകാര്യ സ്റ്റാൻ‌ഡിംഗ് കമ്മിറ്റി ചെയർമാൻ കെ.എസ്. കൈസാബ്‌ വികസനരേഖ അവതരിപ്പിച്ചു.

ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ കെ.എം. ബേബി, വൈസ് ചെയർപേഴ്സൺ ഹണി പീതാംബരൻ, സി.കെ. രാമനാഥൻ, പി.എൻ. രാമദാസ്, തങ്കമണി സുബ്രഹ്മണ്യൻ, പ്രതിപക്ഷ നേതാവ് വി.ജി. ഉണ്ണിക്കൃഷ്ണൻ, വി.എം. ജോണി, സെക്രട്ടറി ടി.കെ. സുജിത് എന്നിവർ പ്രസംഗിച്ചു.

വാർഷിക പദ്ധതിയിൽ 24,33,24000 രൂപയാണ് നഗരസഭ അടങ്കൽ ആയി വകയിരുത്തിയിട്ടുള്ളത്. ഉൽപ്പാദന മേഖലയിൽ 57,41,200 രൂപയും സേവന മേഖലയിൽ 10,95,5000 രൂപയും പശ്ചാത്തല മേഖലയിൽ 15,95,48000 രൂപയുമാണ് നീക്കിവച്ചത്. പാലിയേറ്റീവ് കെയർ വയോജനക്ഷേമത്തിൽ 35 ലക്ഷം രൂപയും ഭിന്നശേഷിയുള്ളവർക്ക് സ്കോളർഷിപ്പിന് 33 ലക്ഷം രൂപയും കാർഷിക മേഖലയിൽ 31,50,000 രൂപയും വനിതാ വികസനത്തിൽ 12 ലക്ഷം രൂപയും പട്ടികജാതി വികസനത്തിൽ 1,53,000000 രൂപയും 2,22,83000 രൂപയും വിദ്യാഭ്യാസത്തിന് 1,05,55,000 രൂപയും പാർപ്പിടത്തിന് 3,08,40,519 രൂപയും വകയിരുത്തിയിട്ടുണ്ട്. വീടുകളിലേക്ക് ബയോ ഡൈജസ്ററർ പോട്ട്സ് വാങ്ങുന്നതിന് 48 ലക്ഷം രൂപയും ശ്രീകുരുംബ ഭഗവതീ ക്ഷേത്രത്തിൽ ബയോഗ്യാസ് പ്ലാന്റിനായി 2,35,000 രൂപയും എയറോബിക് പ്ലാന്റ് സ്ഥാപിക്കുവാൻ 84000 രൂപയും അജൈവ മാലിന്യ സംസ്കരണത്തിന് 10 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്..