ഗുരുവായൂർ: മന്നത്തു പത്മനാഭന്റെ 50-ാം ചരമവാർഷികം ചാവക്കാട് താലൂക്ക് എൻ.എസ്.എസ് യൂണിയന്റെയും യൂണിയന് കീഴിലുള്ള വിവിധ കരയോഗങ്ങൾ, വനിതാസമാജങ്ങൾ, ബാലസമാജങ്ങൾ എന്നിവയുടെ ആഭിമുഖ്യത്തിൽ ഭക്തിനിർഭരമായ ചടങ്ങുകളോടെ സമുചിതമായി ആചരിച്ചു. യൂണിയൻ ആസ്ഥാനമന്ദിരത്തിലെ ആചാര്യ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയോടെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. തുടർന്ന് ഭക്തിഗാനാലാപനം, സമൂഹപ്രാർത്ഥന, ഉപവാസം എന്നിവ നടത്തി.
യൂണിയൻ പ്രസിഡന്റ് പ്രൊഫ. എൻ. രാജശേഖരൻ നായർ, വൈസ് പ്രസിഡന്റ് കെ. രാമചന്ദ്രൻ നായർ, സെക്രട്ടറി കെ. മുരളീധരൻ, കോ- ഓർഡിനേറ്റർമാരായ ഡോ. വി. അച്ചുതൻ കുട്ടി, ടി. ഉണ്ണിക്കൃഷ്ണൻ, പി.കെ. രാജേഷ് ബാബു, യൂണിയൻ ഭരണ സമിതി അംഗങ്ങളായ പി.വി. സുധാകരൻ, ബി. മോഹൻകുമാർ, വീട്ടിലയിൽ ബാബു, വനിതാസമാജം യൂണിയൻ പ്രസിഡന്റ് സി. കോമളവല്ലി, സെക്രട്ടറി ബിന്ദു നാരായണൻ എന്നിവർ നേതൃത്വം നൽകി. യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വനിതാ യൂണിയൻ കമ്മിറ്റി അംഗങ്ങൾ, വിവിവ കരയോഗ ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
മന്നത്തു പത്മനാഭന്റെ 50-ാം ചരമവാർഷികം കാരക്കാട് എൻ.എസ്.എസ് കരയോഗത്തിൽ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. കരയോഗം ഹാളിൽ സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് യൂണിയൻ ഭരണ സമിതി അംഗം പി.കെ. രാജേഷ് ബാബു ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് പ്രൊഫ. എൻ. വിജയൻ മേനോൻ അദ്ധ്യക്ഷനായി. കരയോഗം ഭാരവാഹികളായ കെ. വിശ്വനാഥമേനോൻ, എ.വി. ഗോപാലകൃഷണൻ, പി. മഹേഷ്, കെ. അരവിന്ദാക്ഷൻ മേനോൻ, ഇ.എം. ചന്ദ്രശേഖരമേനോൻ, വി. അച്ചുതൻ മേനോൻ, വനിതാസമാജം ഭാരവാഹികളായ കെ. രാധാമണി, കെ. സൗമ്യ എന്നിവർ നേതൃത്വം നൽകി.