ചാലക്കുടി: കണ്ണമ്പുഴ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി വ്യാഴം, വെള്ളി ദിവസങ്ങളിൽ ആഘോഷിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാഴാഴ്ച രാത്രി 7.30ന് കൊച്ചിൻ സ്റ്റാർ മീഡിയാസിന്റെ ഗാനമേള നടക്കും. ആനച്ചമയ പ്രദർശനവും ഉണ്ടാകും. വെള്ളിയാഴ്ച പുലർച്ചെ മുതൽ താലപ്പൊലി ചടങ്ങുകൾക്ക് തുടക്കമാകും. രാവിലെ ഏഴിന് മരത്തോമ്പിള്ളി ഭരതസ്വാമി ക്ഷേത്രത്തിൽ നിന്നും തട്ടകത്തെ പറ ആരംഭിക്കും.

ഉച്ചയ്ക്ക് ക്ഷേത്രത്തിൽ 12.30ന് 2020 കതിനകൾ പൊട്ടിയ്ക്കും. ഒന്ന് മുതൽ കാഴ്ച ശീവേലി ആരംഭിക്കും. വൈകീട്ട് ആറിന് കുടമാറ്റം, 6.30മുതൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള താലം എഴുന്നള്ളിപ്പുകൾ ക്ഷേത്രത്തിലെത്തും. തുടർന്ന് നൃത്തനാടകവും, എഴുന്നള്ളിപ്പും നടക്കും. ശനിയാഴ്ച പുലർച്ചെ വർണ്ണമഴയും ഉണ്ടാകും. ജനറൽ കൺവീനർ സുന്ദരൻ പാമടത്ത്, സെക്രട്ടറി വിജയൻ മഴിക്കൽ, എം.സി. ഉണ്ണിക്കൃഷ്ണൻ, അമ്പാടി ഉണ്ണിക്കൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.