irrigation

കാതിക്കുടം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ വിപുലീകരണ പ്രവൃത്തി ജില്ലാ പഞ്ചായത്തംഗം അഡ്വ.കെ.ആർ. സുമേഷ് ഉദ്ഘാടനം ചെയ്യുന്നു

കാടുകുറ്റി: കാതികുടം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ വിപുലീകരണ പ്രവൃത്തികൾക്ക് തുടക്കമായി. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.കെ.ആർ. സുമേഷ് നിർവഹിച്ചു. ലിഫ്റ്റ് ഇറിഗേഷൻ സമിതി പ്രസിഡന്റ് എൻ.പി. തോമാസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് 2019- 20 പദ്ധതിയിൽ ഉൾപ്പെടുത്തി 5 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയിൽ 1 കിലോമീറ്റർ ദൂരമാണ് വിപുലീകരണം നടത്തിയത്. 20 ഏക്കർ ഭൂപ്രദേശങ്ങളിൽ ഈ പദ്ധതി പ്രയോജനപ്പെടുത്തിയിട്ടുണ്ട്. ബ്ലോക്ക് പഞ്ചായത്ത് അംഗം എം. രാജഗോപാൽ, പഞ്ചായത്ത് സ്ഥിരം സമിതി ചെയർമാൻ എം.ഐ. പൗലോസ്, വാർഡ് മെമ്പർ എം.എസ്. വിനയൻ, ജി.ഒ. പോളച്ചൻ എന്നിവർ പ്രസംഗിച്ചു.