വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരത്തോട് അനുബന്ധിച്ച് ഭക്തജനങ്ങൾക്കായി ആയിരം പ്രസാദ സഞ്ചികൾ വടക്കാഞ്ചേരി എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ കീഴിലെ സഞ്ചി യൂണിറ്റിൽ നിന്ന് നൽകി. ഉത്തമൻ ചെറോമലിന്റെ നേതൃത്വത്തിലാണ് ഉത്രാളിക്കാവ് ക്ഷേത്രസന്നിധിയിൽ സഞ്ചികൾ എത്തിച്ചത്.

വടക്കാഞ്ചേരി എസ്.എൻ.ഡി.പി ശാഖാ യോഗം പ്രസിഡന്റ് ഡോ. കെ.എ. ശ്രീനിവാസൻ ദേവസ്വം സ്‌പെഷ്യൽ ഓഫീസർ, വി. മുരളീധരൻ, ദേവസ്വം ഓഫീസർ ഇ. രാജേഷ് എന്നിവർക്ക് നൽകി ഉദ്ഘാടന കർമ്മം നിർവഹിച്ചു. തുണി സഞ്ചികളുടെ ഉത്പാദകനായ ഉത്തമൻ ചെറോമൽ, വടക്കാഞ്ചേരി വനിതാ സംഘം ശാഖാ പ്രസിഡന്റ് ബിന്ദു മനോജ്, ശാഖാ സെക്രട്ടറി സുഭാഷ് പുഴക്കൽ എക്‌സിക്യുട്ടിവ് അംഗം സിമി പ്രദോഷ് എന്നിവർ സന്നിഹിതരായിരുന്നു.