ചേർപ്പ്: സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ ചേർപ്പ് ബ്ലോക്ക് വാർഷികസമ്മേളനം ഗീതഗോപി എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ബ്ലോക്ക് പ്രസിഡന്റ് എം.കെ. അബ്ദുൾകലാം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.കെ. ഹാരിഫാബി മുഖ്യപ്രഭാഷണം നടത്തി. മിസ്റ്റർ തൃശൂർ മാസ്റ്റേഴ്‌സ് 60+ കാറ്റഗറിയിൽ ഒന്നാം സ്ഥാനം നേടിയ സി.കെ. മോഹനകുമാറിനെയും ബ്ലോക്ക്തല കലാമത്സരങ്ങളിലെ സമ്മാനാർഹരെയും കെ.എസ്.എസ്.പി.യു ജില്ലാ ജോയിന്റ് സെക്രട്ടറി എ. രാമചന്ദ്രൻ മാസ്റ്റർ ആദരിച്ചു. എൻ.കെ സഹദേവൻ മാസ്റ്റർ, കെ. ശശിധരൻ മാസ്റ്റർ, പി. രാമൻ കുട്ടി മേനോൻ, ഔസേഫ് കോടന്നൂർ എന്നിവർ പ്രസംഗിച്ചു.