കൊടുങ്ങല്ലൂർ: ഗാർഹിക പാചക വാതകത്തിന് 148 രൂപ വർദ്ധിപ്പിച്ച കേന്ദ്ര സർക്കാരിന്റെയും ഭൂമിയുടെ ന്യായവില, വില്ലേജ് ഓഫീസിൽ നിന്നുള്ള ലൊക്കേഷൻ മാപ്പ്, തണ്ടപ്പേപ്പർ പകർപ്പ്, പോക്കുവരവ് തുടങ്ങിയവയ്ക്കെല്ലാം കനത്ത ഫീസ് ചുമത്തിയ സംസ്ഥാന സർക്കാരിന്റെയും ബഡ്ജറ്റ് നികുതി ഭീകരതയ്ക്കെതിരെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി ലോകമലേശ്വരം വില്ലേജ് ഓഫിസിനു മുമ്പിൽ ധർണയും പ്രകടനവും നടത്തി. ഇന്ദിരാഭവനിൽ നിന്നും വടക്കെ നട ചുറ്റിയ പ്രകടനം വില്ലേജ് ഓഫിസിനു മുമ്പിൽ സമാപിച്ചു.

തുടർന്നു നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഡിൽഷൻ കൊട്ടേക്കാട്ട് അദ്ധ്യക്ഷനായി. ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് കമാൽ കാട്ടകത്ത് മുഖ്യപ്രഭാഷണം നടത്തി. ഇ.എസ്. സാബു, കെ.പി. സുനിൽകുമാർ, കെ.കെ. ചിത്രഭാനു, കെ.കെ.പി. ദാസൻ, കവിത മധു, ശ്രീദേവി വിജയകുമാർ, അഡ്വ. ഒ.എസ്. സുജിത്ത്, ജോയ് കൊല്ലംപറമ്പിൽ, കെ.കെ. ഹസീന, റൂവിൻ വിശ്വം, ഇ.ആർ. ശങ്കരനാരായണൻ, ഉജ്വല രാജൻ തുടങ്ങിയവർ പ്രസംഗിച്ചു. പി.കെ. സുലൈമാൻ, പി.കെ. പ്രതാപൻ, കെ.പി. മനോജ്, എൻ.വി. പ്രകാശൻ, ജയപരമൻ തുടങ്ങിയവർ ധർണയ്ക്കും പ്രകടനത്തിനും നേതൃത്വം നൽകി.