kodinatti
സ്വകാര്യ കമ്പനി കൈയ്യേറിയ തോട്ടിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി കൊടിനാട്ടി പ്രതിഷേധിക്കുന്നു

എരുമപ്പെട്ടി: കടങ്ങോട് പഞ്ചായത്തിലെ പന്നിത്തടം മാത്തൂർ പാടത്ത് സ്വകാര്യ കമ്പനി തോട് കൈയ്യേറി മതിൽ നിർമ്മിക്കുന്നതായി പരാതി. കോൺഗ്രസ് മണ്ഡലം കമ്മിറ്റി സ്ഥലത്ത് കൊടി നാട്ടി പ്രതിഷേധിച്ചു. കുന്നംകുളം - വടക്കാഞ്ചേരി റോഡിലുള്ള കലുങ്ക് പാലത്തിൻ്റെ താഴെയാണ് തോട് കൈയ്യേറി മതിൽ പണിയുന്നത്. ചിറമനേങ്ങാട് പാടശേഖരത്തിൽ നിന്ന് മാത്തൂർ, നീണ്ടൂർ, ആദൂർ പാടശേഖരങ്ങളിലേക്ക് ഈ തോടിലൂടെയാണ് വർഷകാലത്ത് വെള്ളം ഒഴുകി പോകുന്നത്. സ്വകാര്യ കമ്പനിയുടെ ഉടമ തോടും അഞ്ച് ഏക്കറിലധികം നെൽവയലും മണ്ണിട്ട് നികത്തിയതായും പരാതിയുണ്ട്. നാട്ടുകാരുടെ പരാതിയെ തുടർന്ന് നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവെക്കാൻ പഞ്ചായത്ത് നോട്ടീസ് നൽകി. പ്രതിഷേധ സമരത്തിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് കെ.കെ. സുലൈമാൻ, പഞ്ചായത്ത് മെമ്പർമാരായ ആമിന സുലൈമാൻ, ദീപ രാമചന്ദ്രൻ, ഷറഫു പന്നിത്തടം, സി.വി. മുത്തു, പി. അയ്യപ്പൻ, സുഗുണൻ, എ.കെ. അബ്ദുൾ കരീം തുടങ്ങിയവർ പങ്കെടുത്തു.