കൊടുങ്ങല്ലൂർ: രാജ്യതലസ്ഥാനത്ത് കലാപത്തിന് ആഹ്വാനം നൽകിയ കപിൽ മിശ്രയെ അറസ്റ്റ് ചെയ്ത് തുറങ്കലിൽ അടയ്ക്കണമെന്ന് ടി.എൻ. പ്രതാപൻ എം.പി. കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ദേശരക്ഷാ റോഡ് മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. പി.കെ. ബാവ ദാരിമി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് സയ്യിദ് ഫസൽ തങ്ങളുടെ നേതൃത്വത്തിലുള്ള ദേശരക്ഷാ റോഡ് മാർച്ചിന് സമസ്ത ജില്ലാ സെക്രട്ടറി പി.എസ്.കെ. മൊയ്തുബാഖവി, അഡ്വ. പി.യു. അലി, പി.കെ. സത്താർ, പി.യു. ഷെമീർ, പി.എ. മുഹമ്മദ്, എം.വി. മുസ്തഫ സഖാഫി എന്നിവർ അഭിവാദ്യം അർപ്പിച്ചു. എ.കെ. അബ്ദുൽ മജീദ് സ്വാഗതവും കെ.എ. ആസാദ് നന്ദിയും പറഞ്ഞു.