അതിരപ്പിള്ളി: പുനഃർനിർമ്മാണം നടക്കുന്ന വെറ്റിലപ്പാറ പാലം പൊതുമരാമത്ത് വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ സന്ദർശിച്ചു. ബ്രിഡ്ജസ് വിഭാഗം ചീഫ് എൻജിനിയർ മനോമോഹന്റെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥലത്തെത്തിയത്. മാർച്ച് അവസാനത്തോടെ പാലം പൂർണ്ണമായും ഗതാഗതത്തിന് തുറന്നു കൊടുക്കാൻ കഴിയുമെന്ന് ചീഫ് എൻജിനിയർ പറഞ്ഞു.

മഹാ പ്രളയത്തിൽ തകർന്ന പാലത്തിന്റെ പുനഃർ നിർമ്മാണത്തിന് സർക്കാർ 1.82 കോടി രൂപയാണ് അനുവദിച്ചത്. മൂന്നു സ്പാനുകളാണ് പ്രളയത്തിൽ തകർന്നത്. കൈവരികൾ, സ്ലാബ്, പടവുകൾ എന്നിവയും നശിച്ചിരുന്നു. ബി.ഡി. ദേവസി എം.എൽ.എ മുൻകൈയെടുത്താണ് സർക്കാരിൽ നിന്നും ഫണ്ട് അനുവദിപ്പിച്ചത്. സൂപ്രണ്ടിംഗ് എൻജിനിയർ പി.കെ. മിനി, അസി.എക്‌സി.എൻജനിയർ സന്തോഷ്‌കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു. ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.വിജു വാഴക്കാല, പഞ്ചായത്തംഗം കെ.കെ. റിജേഷ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.