തൃശൂർ: പത്മനാഭനെ തേടിയെത്താത്ത പുരസ്‌കാരങ്ങളില്ല. ഇനി എന്ത് പേരിട്ട് വിളിക്കും എന്നാണ് അവാർഡ് നൽകാൻ ഉദ്ദേശിക്കുന്നവർ ആലോചിച്ചിരുന്നത്. ഗജരത്‌നം, ഏകചത്രപതി, കൊമ്പൻമാരിലെ വമ്പൻ, വീരശൃംഖലകൾ എന്നിങ്ങനെ നീളുന്നു. എന്നാൽ അവസാനം ഗുരുവായൂർ ക്ഷേത്രവുമായി ഏറെ ബന്ധമുള്ള അമ്പലപ്പുഴ ദേവസ്വത്തിന്റെ പുരസ്‌കാരം ഏറ്റുവാങ്ങാൻ പത്മനാഭന് സാധിച്ചില്ല. 120 കിലോമീറ്ററിന് കൂടുതൽ ദൂരത്തേക്ക് കൊണ്ട് പോകാൻ പാടില്ലായെന്ന കർശന നിബന്ധനയുള്ളതിനാലാണ് പുരസ്‌കാരം വാങ്ങാൻ കഴിയാതെ പോയത്. എന്നാൽ പതിറ്റാണ്ടുകൾക്ക് മുമ്പ് അമ്പലപ്പുഴ രാജാവ് പത്മനാഭന് വീരശൃംഖല സമർപ്പിച്ചിട്ടുണ്ട്.