തൃശൂര്‍: ഷഹീന്‍ബാഗിൽ ഉള്‍പ്പെടെ രാജ്യത്തിന്റെ തെരുവുകളില്‍ നടക്കുന്ന പൗരത്വ പ്രതിഷേധങ്ങളെ വര്‍ഗീയ വത്കരിച്ചും ആക്ഷേപിച്ചും ആത്മസുഖം കണ്ടെത്തുന്നതില്‍ നരേന്ദ്ര മോദിക്കും പിണറായിക്കും ഒരേ മനസാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് സി.എ. മുഹമ്മദ് റഷീദ് അഭിപ്രായപ്പെട്ടു. ഡല്‍ഹിയിലും യു.പിയിലും മോദിയും യോഗിയും ഭരണ സംവിധാനങ്ങള്‍ ഉപയോഗിച്ച് ജനകീയ പ്രക്ഷോഭങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ കേരളത്തില്‍ പിണറായി വിജയന്‍ പ്രതിഷേധക്കാര്‍ക്കെതിരെ പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസുകളില്‍ കുടുക്കുകയാണെന്നും മുഹമ്മദ് റഷീദ് പറഞ്ഞു.