കൊടകര: എസ്.പി.സി തൃശൂർ റൂറലിന്റെ കീഴിലുള്ള വിദ്യാലയങ്ങളിൽ പരിശീലനം പൂർത്തിയാക്കിയ സീനിയർ സ്റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെ പാസ്സിംഗ് ഔട്ട് പരേഡ് നടത്തി. ബി.ഡി ദേവസി എം.എൽ.എ അഭിവാദ്യം സ്വീകരിച്ചു. കൊടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആർ. പ്രസാദൻ, കെ.ജെ. ഡിക്‌സൺ, ഇ.എൽ. പാപ്പച്ചൻ, ഡിവൈ.എസ്.പി.സി ബ്രാഞ്ച് ഷാജ് ജോസ്, ഡിവൈ.എസ്.പി സി.ആർ. സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.