insurance
അനുവിന്റെ ഭർത്താവ് സ്‌നിജോക്ക് സീനിയർ ഡിവിഷൻ മാനേജർ ഡോക്ടർ .ബി.കൃഷ്ണ പ്രസാദ് ഇൻഷുറൻസ് തുക കൈമാറുന്നു

എരുമപ്പെട്ടി: തിരുപ്പൂർ അവിനാശിയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച എയ്യാൽ സ്വദേശി അനുവിന്റെ കുടുംബത്തിനുള്ള കെ.എസ്.ആർ.ടി.സിയുടെ ഇൻഷ്വറൻസ് പരിരക്ഷയുടെ ആദ്യ തുക കൈമാറി. ന്യൂ ഇന്ത്യാ അഷ്വറൻസ് കമ്പനിയും കെ.എസ്.ആർ.ടി.സിയും ചേർന്നാണ് ദീർഘദൂര യാത്രക്കാർക്ക് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നത്. ടിക്കറ്റ് റിസർവ് ചെയ്ത് യാത്ര ചെയ്യുന്നവർക്ക് പത്ത് ലക്ഷം രൂപയും, റിസർവ് ചെയ്യാത്ത യാത്രക്കാർക്ക് അഞ്ചു ലക്ഷം രൂപയുമാണ് നൽകുന്നത്.

അവിനാശി അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് പ്രത്യേക പരിഗണന നൽകി ആശ്വാസ ധനമായി 2 ലക്ഷം രൂപയാണ് കൈമാറുന്നത്. ബാക്കി തുക നടപടികൾ പൂർത്തിയാക്കിയതിന് ശേഷം കൈമാറും. കെ.എസ്.ആർ.ടി.സി, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥരും അനുവിന്റെ എയ്യാലിലെ വീട്ടിലെത്തിയാണ് തുക കൈമാറിയത്. ന്യൂ ഇന്ത്യാ അഷ്വറൻസ് സീനിയർ ഡിവിഷൻ മാനേജർ ഡോ. ബി. കൃഷ്ണപ്രസാദ് അനുവിന്റെ ഭർത്താവ് സ്‌നിജോയ്ക്ക് തുക കൈമാറി.

കെ.എസ്.ആർ.ടി.സി ജില്ലാ ട്രാൻസ്‌പോർട് ഓഫീസർ കെ.ടി. സെബി, ന്യൂ ഇന്ത്യാ ഡിവിഷൻ മാനേജർമാരായ ലിൻസൻ കെ. ജോസഫ്, പി.സി. സനത്ത് കുമാർ എന്നിവരും സന്നിഹിതരായിരുന്നു.