എരുമപ്പെട്ടി: ചിറ്റണ്ടയിൽ വീട്ടമ്മയ്ക്ക് സൂര്യാഘാതമേറ്റു. നെല്ലിക്ക പറമ്പിൽ കാർത്യായനിക്ക് (61) ആണ് പൊള്ളലേറ്റത്. വീടിനു പുറത്ത് തുണി കഴുകുന്നതിനിടെ കൈയ്യിൽ നീറ്റൽ അനുഭവപ്പെടുകയായിരുന്നു. തുടർന്ന് നോക്കിയപ്പോഴാണ് സൂര്യാഘാതമേറ്റതാണെന്ന് മനസിലായത്. വലതു കൈത്തണ്ടയിൽ പൊള്ളലേറ്റിട്ടുണ്ട്. വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.