കൊടുങ്ങല്ലൂർ: കൃതി 2020 അക്ഷര ലോകത്തേക്കൊരു സഹകരണ യാത്ര ഒരു കുട്ടിക്ക് ഒരു പുസ്തകം പദ്ധതിയുടെ ഭാഗമായി പുല്ലൂറ്റ് വില്ലേജിലെ സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത വിദ്യാർത്ഥികൾക്ക് പുല്ലൂറ്റ് സർവീസ് സഹകരണ ബാങ്ക് പുസ്തകം വിതരണം ചെയ്തു. ചാപ്പാറ ലേബർ എൽ.പി സ്കൂളിൽ ബാങ്ക് പ്രസിഡന്റ് കെ.ജി. മുരളീധരൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.കെ. ലാലുവിന്റെ അദ്ധ്യക്ഷതയിൽ അസി. രജിസ്ട്രാർ ഗീത പുസ്തക വിതരണം നിർവഹിച്ചു. നഗരസഭാ കൗൺസിലർ കവിതാ മധു, ലേബർ സ്കൂൾ ഹെഡ്മിസ്ട്രസ് റോസ്‌ലി, സി.ആർ. പമ്പ, എം.ആർ. ശിവരാമൻ, എം.എ. ഇബ്രാഹിം, സി.ഡി. ബുൾഹർ, പി.എൻ. രാമദാസ്, കെ.കെ. പ്രദീപ്കുമാർ, ശ്രീദേവി വിജയകുമാർ, ഡാലി വർഗീസ്, ഉഷ അശോകൻ തുടങ്ങിയവർ സംസാരിച്ചു. ബാങ്ക് സെക്രട്ടറി അനിതകുമാരി നന്ദി പറഞ്ഞു.