തൃശൂർ: ഗജരത്‌നം പത്മനാഭന് പൂരനഗരിയുടെ പ്രണാമം. ഇന്നലെ പത്മനാഭന്റെ ജഡം കോടനാട്ടെ വനത്തിലേക്ക് സംസ്‌കരിക്കാൻ കൊണ്ടുപോകുമ്പോഴാണ് പാട്ടുരായ്ക്കലിൽ വച്ച് ആനപ്രേമികൾ ആദരഞ്ജലികൾ അർപ്പിച്ചത്. തൃശൂരിലെ ഉത്സവ പ്രേമികൾക്ക് വേണ്ടി തിരുവമ്പാടി ദേവസ്വം സെക്രട്ടറി പ്രൊഫ. എം. മാധവൻകുട്ടി റീത്ത് സമർപ്പിച്ചു. ഡി.സി.സിക്ക് വേണ്ടി കെ. ഗിരീഷ് കുമാർ ആദരഞ്ജലികൾ അർപ്പിച്ചു. തിരുവമ്പാടി നായർ സമാജം, അമ്പാടി സാംസ്‌കാരിക വേദി തുടങ്ങി നിരവധി സംഘടനകളും റീത്ത് സമർപ്പിച്ചു. തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് ചന്ദ്രശേഖരൻ, കൗൺസിലർ കെ. മഹേഷ്, വടക്കുംനാഥൻ ക്ഷേത്രക്ഷേമ സമിതി പ്രസിഡന്റ് പങ്കജാക്ഷൻ തുടങ്ങി നിരവധി പേർ പങ്കെടുത്തു.