തൃശൂർ: ഡൽഹിയിലെ സംഘപരിവാർ കലാപത്തിനെതിരെ നാടെങ്ങും പ്രതിഷേധം. സി.പി.ഐ നേതൃത്വത്തിൽ തൃശൂർ നടുവിലാൽ പരിസരത്ത് നടന്ന പ്രതിഷേധ സമരം ദേശീയ കൗൺസിംഗം സി.എൻ. ജയദേവൻ ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട കേന്ദ്ര സർക്കാർ തന്നെയാണ് അക്രമങ്ങൾക്ക് തണലൊരുക്കുന്നതെന്ന് സി.എൻ. ജയദേവൻ പറഞ്ഞു. ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷനായി. ജില്ലാ അസി. സെക്രട്ടറി പി. ബാലചന്ദ്രൻ, കെ.പി. സന്ദീപ്, ഇ.എം. സതീശൻ, മാധവൻ പുറച്ചേരി എന്നിവർ സംസാരിച്ചു.