പുതുക്കാട്: ദേശീയപാതക്ക് കിഴക്കുവശത്ത് മണ്ണെടുത്ത കുഴിയിൽ വളർന്ന പുല്ലും പാഴ്‌ച്ചെടികളും കത്തിയത് പരിഭ്രാന്തി പരത്തി. പരിസരമാകെ പുക പടർന്നു. ഇന്നലെ ഉച്ചത്തിരിഞ്ഞായിരുന്നു സംഭവം. തീ പടരുന്നത് കണ്ട എസ്.എൻ.ഡി.പി യോഗം പുതുക്കാട് യൂണിയൻ പ്രസിഡന്റ് ടി.കെ. രവീന്ദ്രൻ ഫയർഫോഴ്‌സിൽ വിവരം അറിയിച്ചതിനെ തുടർന്ന് ഫയർഫോഴ്‌സ് എത്തി തീ നിയന്ത്രണ വിധേയമാക്കി.