കൊടുങ്ങല്ലൂർ: സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ എടവിലങ്ങ് യൂണിറ്റ് കമ്മിറ്റി മികച്ച പ്രതിഭകളെ ആദരിക്കലും ശിൽപ്പശാലയും നടത്തി. നിയോജക മണ്ഡലം പ്രസിഡന്റ് പ്രൊഫ. പി.കെ. നൂറുദ്ദീന്റെ അദ്ധ്യക്ഷതയിൽ ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.എം. കുഞ്ഞുമൊയ്തീൻ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.എം. ഷാഫി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജി. അനിൽകുമാർ, സ്‌കൂൾ പ്രിൻസിപ്പൽ എം.ജി. അനിൽകുമാർ, വി.സി. കാർത്തികേയൻ, പി.എ. സീതിമാസ്റ്റർ, സലാം പൊയ്‌ലിങ്ങൽ, ഷെമീർ പണിക്കശ്ശേരി, പി.കെ. മോഹനൻ തുടങ്ങിയവർ പ്രസംഗിച്ചു. മജീദ് ചക്കാലക്കൽ സ്വാഗതവും എം.എസ്. പ്രേമാനന്ദൻ നന്ദിയും പറഞ്ഞു. വിവിധ തുറകളിൽ മികവ് തെളിയിച്ച ഡോ. സൈനബ, കൃഷ്ണനുണ്ണി മാസ്റ്റർ, ഇ.ഡി. വർഗീസ്, കെ.എസ്. ശ്രീലക്ഷ്മി, മുസമ്മിൽ എന്നിവരെ അസോസിയേഷൻ ആദരിച്ചു.