തൃപ്രയാർ: കേന്ദ്ര സർക്കാരിൻ്റെ ജനവിരുദ്ധ നിലപാടുകൾക്കെതിരെ പ്രതിഷേധിക്കുന്നവരെ വംശഹത്യയിലൂടെ കൊന്നൊടുക്കാനുള്ള ആർ.എസ്.എസ് നടപടിയെ ജനാധിപത്യ മാർഗത്തിൽ ഇന്ത്യൻ സമൂഹം ഒറ്റക്കെട്ടായി പ്രതിരോധിക്കുകയും ചെറുത്ത് തോൽപ്പിക്കുകയും ചെയ്യുമെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ. മുഹമ്മദ് റഷീദ്. ഡൽഹിയിലെ വംശഹത്യക്കെതിരെ മുസ്‌ലിം ലീഗ് നാട്ടിക നിയോജക മണ്ഡലം കമ്മിറ്റി തൃപ്രയാറിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ. അഷ്റഫ് അലി അദ്ധ്യക്ഷനായി. ജില്ലാ വൈസ് പ്രസിഡന്റ് കെ.എ. ഹാറൂൻ റഷീദ് മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എ. ഷൗഖത്തലി, ട്രഷറർ വി.സി. ഗഫൂർ, മുസ്‌ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ആർ. അബ്ദുൾ മനാഫ്, പി.എം. അബ്ദുൾ ജബ്ബാർ തുടങ്ങിയവർ പ്രസംഗിച്ചു. കെ.എ. ഖാലിദ്, കെ.എസ്. റഹ്മത്തുള്ള, എ.എ. അബ്ബാസ്, കെ.എ. കബീർ, പി.എച്ച്. മുഹമ്മദ്, ഉസ്മാൻ അന്തിക്കാട്, വി.കെ. ഇസ്മയിൽ മാസ്റ്റർ, ഇബ്രാഹിം ചിറയ്ക്കൽ, അബ്ദുൾ ഖാദർ മാസ്റ്റർ എന്നിവർ പ്രതിഷേധ ജാഥയ്ക്ക് നേതൃത്വം നൽകി.