കൊടുങ്ങല്ലൂർ: പൗരത്വ നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക തുടങ്ങി മുദ്രാവാക്യവുമായി സി.പി.എം ഏരിയാ കമ്മിറ്റിക്ക് കീഴിലെ 11 ലോക്കൽ കമ്മിറ്റികളുടെ നേതൃത്വത്തിലും കാൽനട പ്രചാരണ ജാഥ സംഘടിപ്പിച്ചു.
കൊടുങ്ങല്ലൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ജാഥ ഏരിയാ സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ജാഥ നയിച്ച ടി.പി പ്രഭേഷ്, പി.ജി നൈജി, ടി.കെ മധു എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കെ.ജെ ഷൈൻ ഉദ്ഘാടനം ചെയ്തു. മതിലകത്ത് ജില്ലാ കമ്മറ്റി അംഗം കെ.ആർ വിജയ ഉദ്ഘാടനം ചെയ്തു. ജാഥ നയിച്ച പി.എം ആൽഫ, ഷീജ ബാബു , ടി.എസ് ഗോപിനാഥൻ തുടങ്ങിയവർ സംസാരിച്ചു. സമാപനം കെ.വി പീതാംബരൻ ഉദ്ഘാടനം ചെയ്തു. മേത്തല ഈസ്റ്റിൽ അമ്പാടി വേണു ഉദ്ഘാടനം ചെയ്തു. ജാഥ നയിച്ച സി.വി ഉണ്ണിക്കൃഷ്ണൻ, കെ.ബി മഹേശ്വരി, കെ.എസ് കൈസാബ് എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഏരിയാ സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എടവിലങ്ങിൽ ജില്ലാ കമ്മിറ്റി അംഗം പി.എസ് വിനയൻ ഉദ്ഘാടനം ചെയ്തു. ജാഥ നയിച്ച സി.എ ഷെഫീർ, നിഷ അജിതൻ, എ.പി ആദർശ് എന്നിവർ സംസാരിച്ചു. സമാപനം എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റ് ജാസിർ ഇക്ബാൽ ഉദ്ഘാടനം ചെയ്തു.
ശ്രീനാരായണപുരത്ത് ഏരിയാ സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. എ.പി ജയൻ, മിനി ഷാജി, നൗഷാദ് എന്നിവരാണ് നയിച്ചത്. സമാപനം കെ.പി പോൾ ഉദ്ഘാടനം ചെയ്തു. മേത്തല വെസ്റ്റിൽ വി.കെ ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥ നയിച്ചത് എം.കെ പ്രതാപനാണ്. സമാപനം എസ്.എഫ്.ഐ നേതാവ് ഇൻസാഫ് ഉദ്ഘാടനം ചെയ്തു. എറിയാട് അഡ്വ. ജോതി പ്രകാശ് ഉദ്ഘാടനം ചെയ്തു. കെ.പി രാജൻ, കെ.എ ഹസ്ഫൽ , കെ.കെ മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി കെ.എ ഹഫ്സൽ ഉദ്ഘാടനം ചെയ്തു. അഴീക്കോട് കെ.എസ് സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. നൗഷാദ് കറുകപാടത്ത്, ഇന്ദിര വിദ്യാധരൻ, നജ്മൽ ഷക്കീർ എന്നിവർ സംസാരിച്ചു. സമാപന സമ്മേളനം കടമ്പോട്ട് അബ്ദു സലാം ഉദ്ഘാടനം ചെയതു. പി. വെമ്പല്ലൂരിൽ ഏരിയാ സെക്രട്ടറി പി.കെ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ടി.എൻ ഹനോയ്, ഉഷാ ശ്രീനിവാസൻ , കെ. ശശിധരൻ എന്നിവർ നയിച്ചു. സമാപന സമ്മേളനം അഡ്വ. ജ്യോതി പ്രകാശ് ഉദ്ഘാടനം ചെയ്തു.