തൃശൂർ: ലൈഫ് മിഷൻ പദ്ധതി പ്രകാരം രണ്ടു ലക്ഷം വീട് നൽകുമെന്ന എൽ.ഡി.എഫ് സർക്കാരിന്റെ അവകാശവാദം പൊള്ളയാണെന്നും ഇന്നു നടക്കുന്ന ലൈഫ് മിഷൻ കുടുംബസംഗമം യു.ഡി.എഫ് ബഹിഷ്‌കരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തിൽ പറഞ്ഞു. ഒന്നാംഘട്ടമായി പൂർത്തിയാക്കിയെന്ന് പറയുന്ന 52,000 വീടുകൾ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൂർത്തിയായവയാണ്. നേരിയ അറ്റകുറ്റപ്പണികൾ നടത്തി അവ ലൈഫ് മിഷൻ അക്കൗണ്ടിൽ ഉൾപ്പെടുത്തുകയായിരുന്നു. 4.14 ലക്ഷം വീടുകളാണ് യു.ഡി.എഫ് നാലു വർഷം കൊണ്ട് പൂർത്തിയാക്കിയതെന്നും അദ്ദേഹം പറഞ്ഞു.