ചാലക്കുടി: ഓഫീസറെ സ്ഥലം മാറ്റി ചാലക്കുടി ഡിപ്പോയിലെ സമാധാന അന്തരീക്ഷം നിലനിറുത്തണമെന്ന് കേരള സ്റ്റേറ്റ് ട്രാൻസ്‌പോർട്ട് എംപ്ലോയീസ് യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.ജി. രാഹുൽ ആവശ്യപ്പെട്ടു. ചാലക്കുടി ഡിപ്പോയിലെ ഡി.ടി.ഒ, ജീവനക്കാർക്കെതിരെ സ്വീകരിക്കുന്ന പ്രതികാര നടപടികൾ അവസാനിപ്പിക്കണെന്ന് ആവശ്യപ്പെട്ട് കെ.എസ്.ആർ.ഇ.യു ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അനാവശ്യ കാരണങ്ങൾ നിരത്തി ജീവനക്കാരെ സസ്‌പെന്റ് ചെയ്ത ഓഫീസറുടെ നടപടി പിൻവലിക്കണമെന്നും സംസ്ഥാന ജനറൽ സെക്രട്ടറി ആവശ്യപ്പെട്ടു. പ്രസിഡന്റ് യു.എസ്. വാസുദേവൻ അദ്ധ്യക്ഷനായി. സെക്രട്ടറി ജോസഫ് രാജ്, എ.ഐ.ടി.യു.സി ചാലക്കുടി മണ്ഡലം സെക്രട്ടറി ടി.ആർ. ബാബുരാജ്, കെ.കെ. ജയൻ. അഡ്വ. പോളി കണിച്ചായി എന്നിവർ പ്രസംഗിച്ചു.