പാവറട്ടി: ലോകത്തിൽ നെൽക്കർഷകർക്ക് റോയൽറ്റി നടപ്പിലാക്കിയത് കേരളത്തിലെ സർക്കാരാണെന്നും അതിനാൽ ലോകോത്തര ശ്രദ്ധയാണ് കേരളത്തിലെ നെൽകർഷകർക്ക് ലഭിക്കുന്നതെന്നും കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. മുല്ലശ്ശേരി പഞ്ചായത്തിലെ ഇടതു ചെമ്മീൻ ചാലിനു കുറുകെ മാടക്കാക്കൽ പാലത്തിന്റെ നിർമ്മാണോദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
മുരളി പെരുനെല്ലി എം.എൽ.എ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതി വേണുഗോപാൽ, പഞ്ചായത്ത് പ്രസിഡന്റ് എ.പി. ബെന്നി, ജനപ്രതിനിധികളായ ജെന്നി ജോസഫ്, വി.കെ. രവീന്ദ്രൻ, ശ്രീദേവി ജയരാജൻ, സീമ ഉണ്ണിക്കൃഷ്ണൻ, മിനി മോഹൻദാസ്, ടി.ജി. പ്രവീൺ, പി.കെ. രാജൻ എന്നിവരും എ.ആർ. സുഗുണൻ, എൻ.കെ. സുബ്രഹ്മണ്യൻ, ഷൈനി കൊച്ചു ദേവസ്സി, കൃഷി ഓഫീസർ റിസാമോൾ സൈമൺ എന്നിവരും പ്രസംഗിച്ചു. മാനേജിംഗ് ഡയറക്ടർ പി.എസ്. രാജീവ് റിപ്പോർട്ട് അവതരിപ്പിച്ചു.