തൃപ്രയാർ: നാട്ടിക സെൻട്രൽ യു.പി സ്‌കൂളിൽ വാർഷികാഘോഷവും എന്റോവ്‌മെന്റ് വിതരണവും നടന്നു. നാട്ടിക പഞ്ചായത്ത് പ്രസിഡന്റ് പി. വിനു വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് സുനിത മനോജ് അദ്ധ്യക്ഷത വഹിച്ചു. പി.കെ. സുഭാഷ് ചന്ദ്രൻ എന്റോവ്‌മെന്റ് വിതരണം നിർവഹിച്ചു. പ്രധാനാദ്ധ്യാപിക സ്വപ്ന സത്യൻ, വാർഡ് മെമ്പർ വി.ആർ. പ്രമീള, സ്‌കൂൾ മാനേജർ എം.ജി. രഘുനന്ദനൻ, ആർ. ലിസ, എം.വി. വിമൽ കുമാർ, സി.കെ. സുഹാസ്, ടി.കെ. ദയാനന്ദൻ, ഫാത്തിമ നസ്രിൻ, റോബിൻ സി.ജെ, ബിന്ദു പി.എസ് എന്നിവർ സംസാരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.